പത്മനാഭന്റെ പരാമര്‍ശം ബി. ജെ. പിയ്ക്ക് കളങ്കമുണ്ടാക്കി
തിരുവനന്തപുരം: സി കെ പത്മനാഭന്റെ പരാമര്‍ശങ്ങള്‍ ബി. ജെ. പിയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് പത്മനാഭാചാര്യ പറഞ്ഞു.
കലാകൗമുദി വാരികയില്‍ വന്ന സി ബി.ജെ.പി സംസ്ഥന പ്രസിഡന്റ് സി.കെ. പദ്മനാഭന്റെ അഭിമുഖം വിവാദമായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ ആറ് വെള്ളിയാഴ്ച പത്മനാഭനെക്കണ്ട് സംസ്ഥാനഘടകത്തിന്റെ ചുമതലയുള്ള നേതാവ് പത്മനാഭാചാര്യ വിശദീകരണം കേട്ടിരുന്നു.
തൃശൂരില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ ചോദ്യങ്ങള്‍ക്കിടയിലാണ് പത്മനാഭാചാര്യ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയവര്‍ തന്നെ ഇതിനെ പരിഹാരം കണ്ടെത്തണമെന്നണ് പത്മനാഭാചാര്യ യുടെ നിലപാട്.
ആര്‍.എസ്.എസിനെക്കുറിച്ച് നടത്തിയ പരാമര്‍ശം കേരളത്തില്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി. അതുകൊണ്ട് വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെ നടപടിയെടുക്കുന്ന കാര്യം ആലോചനയിലണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications