ഫോണ്‍ നമ്പര്‍ അറിയില്ലെന്ന് ജയചന്ദ്രന്‍
തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ നിന്ന് വിളിച്ച നമ്പരുകള്‍ അറിയില്ലെന്ന് തനിനിറം മുന്‍ ലേഖകന്‍ ജയചന്ദ്രന്‍.
അസുഖം മാറാന്‍ താന്‍ മരുന്ന് കഴിയ്ക്കുന്നുണ്ട്. അതുകൊണ്ട് ഒന്നും ഓര്‍മ്മയില്ലെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. വ്യാജ രേഖാ കേസിലെ നാലാം പ്രതിയാണ് ആര്‍ ജയചന്ദ്രന്‍. ഡിസംബര്‍ ആറ് വെള്ളിയാഴ്ചയാണ് ക്രൈം ബ്രാഞ്ച് വീണ്ടും ജയചന്ദ്രനെ ചോദ്യം ചെയ്തത്. അതിനിടയിലാണ് ഇങ്ങനെ പറഞ്ഞത്. മൊബൈല്‍ ഫോണിലേയ്ക്ക് വന്ന വിളികളുടേയും പുറത്തേയ്ക്ക് പോയ വിളികളുടേയും നമ്പരുകളുമായാണ് പൊലീസ് ചോദ്യം ചെയ്യല്‍ നടത്തിയത്.
ജയചന്ദ്രന്റെ അച്ഛന്‍ രാജപ്പനോടും അന്വേഷണ ഉദ്വോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications