ശബരിമല വരുമാനം 13.43 കോടി
ശബരിമല: മണ്ഡല മഹോത്സവത്തിന് നട തുറന്ന് വെറും മൂന്നാഴ്ചക്കുള്ളില്‍ ശബരിമലയിലെ വരുമാനം 13.43 കോടിയായി. ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച നടത്തിയ കണക്കെടുപ്പ് പ്രകാരം വരുമാനം 13,43,95,087 ആണ്.
കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 10,23,73,047 രൂപയായിരുന്നു. ഇക്കുറി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 3.25 കോടി രൂപ കൂടുതലുണ്ട്.
അരവണ വില്പനയില്‍ നിന്ന് മാത്രം 4.74 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഈയിനത്തിലെ വരുമാനം 3.55 കോടി മാത്രമായിരുന്നു.
കാണിക്കയിനത്തില്‍ 4.65 കോടി രൂപയാണ് വരുമാനം. കഴിഞ്ഞ വര്‍ഷം ഇക്കാലയളവിലെ വരുമാനത്തേക്കാള്‍ 1.6 കോടി രൂപയോളം കൂടുതലാണ് ഇക്കുറി ലഭിച്ചത്. അപ്പം വില്പനയിലൂടെ 1.73 കോടി വരുമാനം കിട്ടി. കഴിഞ്ഞ വര്‍ഷം ഇത് വെറും 1.45 കോടി മാത്രമായിരുന്നു.












Click it and Unblock the Notifications