Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയെ പുറത്താക്കിയത് ശരിവച്ചു

തിരുവനന്തപുരം: ശോഭനാജോര്‍ജിനെ പുറത്താക്കാനുള്ള കോണ്‍ഗ്രസ് അച്ചടക്കസമിതിയുടെ ശുപാര്‍ശ കെ.പി.സി.സി അംഗീകരിച്ചു. കെ പി സി സി പ്രസിഡണ്ട് കെ മുരളീധരനാണ് ഇത് വ്യക്തമാക്കിയത്.

അഞ്ചുവര്‍ഷമാണ് ശോഭനയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഷന്‍. തീരുമാനമെടുക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അംബികാസോണിയുമായും മുഖ്യമന്ത്രിയുമായും ആലോചിച്ചിരുന്നു. മുഖ്യമന്ത്രിയ്ക്കെതിരെ പരാമര്‍ശം നടത്തിയതിന് നടപടിയെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല.

കോണ്‍ഗ്രസ് ഭര-ണ-ഘ-ട-ന പ്രകാ-രം 19 എഫ്(4) -സ-സ്-പെന്‍-ഷന്‍ ചെയ്യാ-നു-ള്ള അധ-ി-കാ-രം അനു-ശാ-സി-ക്കു-ന്നു.ശോഭന നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ മുഖ്യമന്ത്രിയെ മാത്രമല്ല കോണ്‍ഗ്രസ് അധ്യക്ഷയെയും വിമര്‍ശിച്ചത് പാര്‍ട്ടി ഗൗരവമായി കാണുന്നു. ഇതാണ് സസ്പെന്‍ഷന് വഴിയൊരുക്കിയത്.

അച്ചടക്ക സമിതി നിര്‍ദ്ദേശിച്ചപോലെ പാര്‍-ട്ടി ഫോറങ്ങ-ളില്‍ പങ്കെ-ടു-ക്കാന്‍ ഇനി അവര്‍-ക്ക് -അ-ധി-കാ-ര-മി-ല്ല. സസ്പെന്‍ഷന്റെ കാര്യത്തില്‍ ഇനിയൊരു തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ് ആണ്. ഹൈ--ക്ക-മാന്‍-ഡി-നെ-യോ കോട-തി-യോ സമീ-പി-ക്കാ-നു-ള്ള അവ-കാ-ശം അവര്‍-ക്കു-ണ്ട്.

വ്യാജരേഖാ കേസിനെത്തുടര്‍ന്ന് ശോഭനാജോര്‍ജ് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ അവര്‍ ആവശ്യമില്ലാതെ കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ പേരും വലിച്ചിഴച്ചു. ഇതും ഗുരുതരമായ അച്ചടക്കലംഘനമായി കോണ്‍ഗ്രസ് കാണുന്നു. മുര-ളീ-ധ-രന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+