Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിനെതിരെ പൊരുതണം: തേജ്പാല്‍

തിരുവനന്തപുരം: അധികാരത്തിനെതിരെ നിരന്തരം പൊരുതുകയെന്നതാണ് പത്രക്കാരുടെ കടമയെന്ന് തെഹല്‍ക്ക മേധാവിയും പത്രപ്രവര്‍ത്തകനുമായ തരുണ്‍ തേജ്പാല്‍. ഡിസംബര്‍ ഏഴ് ശനിയാഴ്ച കേരള സര്‍വകലാശാലായൂണിയന്‍ സംഘടിപ്പിച്ച മാധ്യമക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തരുണ്‍ തേജ്പാല്‍.

പത്രപ്രവര്‍ത്തകര്‍ കാവല്‍നായ്ക്കളെപ്പോലെ പ്രവര്‍ത്തിക്കണം. അധികാരം എപ്പോഴും ദുഷിച്ചതായിരിക്കും. അധികാരം എപ്പോഴും വ്യക്തിഗതമായ അവകാശങ്ങളെയും സ്വാതന്ത്യ്രത്തെയും കവര്‍ന്നെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ പത്രപ്രവര്‍ത്തനവും അധികാരവും തമ്മില്‍ എപ്പോഴും ഏറ്റുമുട്ടിക്കൊണ്ടേയിരിക്കും. - തരുണ്‍ തേജ്പാല്‍ പറഞ്ഞു.

വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയെന്നത് മാത്രമല്ല ഇപ്പോള്‍ പത്രപ്രവര്‍ത്തകരുടെ കടമ. വിവരസാങ്കേതികവിദ്യയുടെ കണ്ടുപിടുത്തത്തോടെ അത് വളരെ എളുപ്പമുള്ള പണിയായി. പത്രപ്രവര്‍ത്തകരുടെ ഉത്തരവാദിത്വം സദാചാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഊര്‍ജ്ജസ്വലവും പ്രവര്‍ത്തനക്ഷമവും പൗരഷമുള്ളതുമായ ഒരു സമൂഹത്തിന്റെ നിലനില്പിന് ഊര്‍ജ്ജസ്വലവും പ്രവര്‍ത്തനക്ഷമവും വീര്യമുള്ളതുമായ മാധ്യമവും അത്യാവശ്യമാണ്. - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+