കാട്ടില്‍ നാഗപ്പയുടെ മൃതദേഹം കണ്ടെത്തി
ബാംഗ്ലൂര്‍: വീരപ്പന്‍ തട്ടിക്കൊണ്ട് പോയ കര്‍ണാടക മുന്‍ മന്ത്രി നാഗപ്പയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. കൊല്ലഗല്‍ കാട്ടില്‍ നിന്നാണ് നാഗപ്പയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.
ഡിസംബര്‍ എട്ട് ഞായറാഴ്ച വീരപ്പന്‍ ആറാമത് ഒരു കസെറ്റ് നാഗപ്പയുടെ വീട്ടില്‍ എത്തിച്ചിരുന്നു. അത് നാഗപ്പയുടെ വീട്ടുകാര്‍ കര്‍ണാടക ആഭ്യന്തര വകുപ്പ് മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ ഏല്‍പ്പിയ്ക്കകയായിരുന്നു. നാഗപ്പയെ കാട്ടില്‍ ഉപേക്ഷിയ്ക്കുന്നതായി കസെറ്റില്‍ വീരപ്പന്‍ പറഞ്ഞിരുന്നതായാണ് അറിഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഒരു വിവരവും പുറത്ത് വിട്ടിരുന്നില്ല.
ഇതിനെ തുടര്‍ന്ന് തമിഴ്നാടിന്റെ പ്രത്യേക അന്വേഷണ സംഘം കാട്ടില്‍ നാഗപ്പയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തി. തിരച്ചിലില്‍ കര്‍ണാടക പൊലീസും ചേര്‍ന്നു. ഈ തിരച്ചിലിലാണ് നാഗപ്പയുടെ മൃതദേഹം കണ്ടെടുത്തത്.
എന്നാല്‍ വീരപ്പനുമായി തമിഴ്നാട് പൊലീസ് ഏറ്റുമുട്ടല്‍ നടത്തിയെന്ന് വാര്‍ത്തയുണ്ട്. ആ ഏറ്റുമുട്ടലിലാണോ നാഗപ്പ മരിച്ചതെന്ന് അറിവായിട്ടില്ല.
കര്‍ണാടകത്തിലെ ജനതാദള്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു നാഗപ്പ. ഇദ്ദേഹത്തെ വീരപ്പന്‍ തട്ടിക്കൊണ്ട് പോയിട്ട് മൂന്ന് മാസം കഴിഞ്ഞു.
കൊള്ളേഗല്‍ താലൂക്കിലെ കാമഗര ഗ്രാമത്തിലെ വീട്ടില്‍ നിന്നും ആഗസ്ത് 25 ഞായറാഴ്ച രാത്രി 9.10 ഓടെയാണ് നാഗപ്പയെ തട്ടികൊണ്ടുപോയത്. ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ നാഗപ്പയെ മുഖംമൂടി ധരിച്ച ഏഴംഗ സംഘമാണ് റാഞ്ചിയത്.
ചെറുമകന്റെ പിറന്നാള്‍ ആഘോഷത്തിനിടയിലായിരുന്നു അക്രമികളെത്തിയത്. വീടിന്റെ വാതില്‍ തുറക്കാനും പുറത്തുവരാനും നാഗപ്പയോട് അക്രമികള്‍ ആവശ്യപ്പെട്ടു. അനുസരിക്കാത്തതിനെ തുടര്‍ന്ന് വീടിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് വീട്ടിനകത്തു കയറിയ അക്രമി സംഘത്തിന്റെ തലവനായ വീരപ്പന്‍ തന്റെ കൂടെവരാന്‍ നാഗപ്പയോട് ആവശ്യപ്പെട്ടു. കൂടെപോകാന്‍ നിര്‍ബന്ധിതനായ നാഗപ്പയെയും കൊണ്ട് വീരപ്പനും സംഘവും കാട്ടിലേയ്ക്ക് പോവുകയായിരുന്നു.
നാഗപ്പയെ കാട്ടില്‍ അന്വേഷിയ്ക്കാനായി ശ്രമം നടന്നെങ്കിലും കര്‍ണാടകത്തിന് അതില്‍ കാര്യമായ താല്പര്യമില്ലായിരുന്നു. വീരപ്പന്‍ നാഗപ്പയെ കൊല്ലുമെന്ന ഭയമായിരുന്നു അതിന് കാരണം. തമിഴ്നാടും കര്‍ണാടകവും കാവേരി പ്രശ്നത്തില്‍ ഇടഞ്ഞു നില്‍ക്കുന്നതുകൊണ്ട് നാഗപ്പയുടെ അന്വേഷണത്തിനായി ഇരു കര്‍ണാടകം തമിഴ്നാട്ടിനോട് സഹകരിച്ചിരുന്നില്ല.












Click it and Unblock the Notifications