Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പന്‍ ആറാമത്തെ കസെറ്റയച്ചു

ബാംഗ്ലൂര്‍: വീരപ്പനില്‍ നിന്ന് പുതിയ കസെറ്റ് ലഭിച്ചതായി നാഗപ്പയുടെ മരുമകന്‍ കിരണ്‍ പാട്ടീല്‍ അറിയിച്ചു. വീരപ്പന്റെ ജനതാദള്‍ മുന്‍മന്ത്രി നാഗപ്പയെ തട്ടിക്കൊണ്ടുപോയതിന് ശേഷം അയക്കുന്ന ആറാമത്തെ ഓഡിയോ കസെറ്റാണിത്.

നാഗപ്പയെ തട്ടിക്കൊണ്ട് പോയിട്ട് 106 ദിവസം കഴിഞ്ഞു. ചാമരാജ്നഗറിലെ കാമഗെരിയിലുള്ള നാഗപ്പയുടെ വീട്ടിലാണ് കസെറ്റ് എത്തിച്ചത്. അതേസമയം കസെറ്റിലെ വിവരങ്ങള്‍ എന്തെന്ന് വെളിപ്പെടുത്താന്‍ കിരണ്‍ പട്ടേല്‍ തയ്യാറായില്ല.

നാഗപ്പയുടെ കുടുംബം കസെറ്റുമായി ആഭ്യന്തരമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കാണുമെന്ന് പട്ടേല്‍ പറഞ്ഞു. ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ കസെറ്റ് ഞായറാഴ്ച തന്നെ കേള്‍ക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

അഞ്ചാമത്തെ കസെറ്റില്‍ 12 ദിവസത്തിനുള്ളില്‍ കൊളത്തൂര്‍ മണിയെ മോചിപ്പിക്കണമെന്നും അല്ലെങ്കില്‍ നാഗപ്പയെ വധിക്കുമെന്നും വീരപ്പന്‍ കര്‍ണ്ണാടക സര്‍ക്കാരിന് അന്ത്യശാസനം നല്കിയിരുന്നു. വീരപ്പന്‍ നല്കിയ അന്ത്യശാസനകാലാവധി നവമ്പര്‍ 30 തീര്‍ന്നു. അതേ സമയം കൊളത്തൂര്‍ മണിയെ മോചിപ്പിക്കാന്‍ കര്‍ണ്ണാടകസര്‍ക്കാരിനായിട്ടുമില്ല. ഇതോടെ ആറാമത്തെ കസെറ്റിലെ വിവരങ്ങള്‍ എന്തെന്നതിനെ സംബന്ധിച്ച് പരക്കെ ആശങ്കയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+