ശോഭന രാജിവയ്ക്കുമോ?
ശോഭന എം. എല്‍. എ. സ്ഥാനം രാജിവയ്ക്കുമോ? കേരളത്തിലെ രാഷ്ട്രീയ രംഗത്തെ പ്രസക്തമായ ഒരു ചോദ്യമാണിത് .
കോണ്‍ഗ്രസില്‍ നിന്ന് അഞ്ചുവര്‍ഷത്തേയ്ക്ക് സസ്പെന്റ് ചെയ്യപ്പെട്ട ശോഭനാ ജോര്‍ജ്ജ ് എം. എല്‍. എയ്ക്ക് ഇനി കോണ്‍ഗ്രസ് നിയമസഭാ സമിതിയുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. അതിനൊപ്പം ശോഭനയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തതായി സ്പീക്കറെ പാര്‍ട്ടി ഔദ്യോഗികമായി അറിയിയ്ക്കുകയുമില്ല. അതുകൊണ്ട് തന്നെ ശോഭനയ്ക്ക് പാര്‍ട്ടിയുടെ വിപ്പുകളെല്ലാം ബാധകമാണ്.
സസ്പന്‍ഷന്‍ കാലാവധി വരെ ശോഭനയ്ക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിയ്ക്കാനാവില്ല. ഇതാണ് കെ പി സി സി യുടെ സമീപനം. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അല്ലെങ്കില്‍ ഐക്യമുന്നണിയുടെ എണ്ണം പഴയതു പടി നിലനിറുത്തുക, ഒപ്പം ഐ വിഭാഗത്തിന്റെ ശക്തി കുറയ്ക്കുക എന്ന തന്ത്രമാണ് ഈ നടപടിയില്‍ കൂടി നടപ്പാക്കിയിരിയ്ക്കുന്നത്.
എംഎല്‍എ സ്ഥാനം വേണമെങ്കില്‍ ശോഭനയ്ക്ക് രാജിവയ്ക്കാം എന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ പറയുന്നത്. പക്ഷേ എംഎല്‍എ ആയിരുന്നപ്പോള്‍ താന്‍ വേട്ടയാടപ്പെട്ടെന്ന് വിശ്വസിയ്ക്കുന്ന ശോഭന ആ സ്ഥാനം ഒഴിയാന്‍ തയ്യാറാവുമോ. സ്ഥാനം ഒഴിഞ്ഞാല്‍ എന്താവും അവരുടെ അവസ്ഥ. തന്റെ നിലനില്പിന് ഈ സ്ഥാനം അത്യന്താപേക്ഷിതമാണെന്ന് ശോഭനയ്ക്ക് നന്നായി അറിയാം. പക്ഷേ രാജി വച്ചാല്‍ ശോഭനയ്ക്ക് നാട്ടാരുടെ മുന്നില്‍ പുണ്യാളത്തിയാവാം.
ഒരുപക്ഷേ ശോഭന രാജി വയ്ക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് പ്രത്യേകിച്ച് എ വിഭാഗത്തിന് അത് കനത്ത പ്രഹരമായിരിയ്ക്കും. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഈ അവസരത്തില്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടുക വിഷമകരമായ ജോലി ആയിരിയ്ക്കും. കോണ്‍ഗ്രസിലെ വിഴുപ്പലക്ക് ഒന്നുകൂടി മറനീക്കി പുറത്ത് വരാന്‍ അത് വഴി ഒരുക്കും.
ദിനവും പുത്തന്‍ പ്രശ്നങ്ങളുമായി രംഗത്തെത്തുന്ന പ്രതിപക്ഷത്തിന് ആവശ്യമില്ലാതെ ഒരു വടി കൂടി കൊടുക്കുകയായിരിയ്ക്കും അത്.












Click it and Unblock the Notifications