അസ്റാ അകിന്‍ ലോകസുന്ദരി
ലണ്ടന്‍: ലണ്ടനിലെ അലക്സാന്ദ്ര കൊട്ടാരത്തില്‍ നടന്ന 2002ലെ ലോകസുന്ദരി മത്സരത്തില്‍ മിസ് തുര്‍ക്കി അസ്റാ അകിന്‍ ലോകസുന്ദരി കിരീടം നേടി.

അവസാന റൗണ്ടില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ 21 സുന്ദരിമാരെ പിന്തള്ളിയാണ് അസ്റാ അകിന്‍ ലോകസുന്ദരിയായത്.
കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരിയായ നൈജീരിയയിലെ അഗ്ബനി ദാരെഗോ അസ്റാ അകിനെ കിരീടം ചൂടിച്ചു. 74.8 ലക്ഷം രൂപയുടെ സമ്മാനവും നല്കി.
ഇക്കുറി ലോകസുന്ദരി മത്സരത്തില്‍ 92 സുന്ദരിമാര്‍ മത്സരിച്ചു. നൈജീരിയയിലായിരുന്നു മത്സരം തീരുമാനിച്ചിരുന്നതെങ്കിലും കലാപം മൂലം അവസാനനിമിഷം മത്സരം ലണ്ടനിലേക്ക് മാറ്റി. ലോകസുന്ദരിമത്സരത്തിനെതിരെ നടന്ന കലാപത്തില്‍ നൈജീരിയയില്‍ 200 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ടാണ് ഫൈനല്‍ റൗണ്ട് മത്സരം തുടങ്ങിയത്.












Click it and Unblock the Notifications