എണ്ണക്കമ്പനി ഓഹരിവില്കല്‍ പദ്ധതി പ്രഖ്യാപിച്ചു
ദില്ലി: സര്‍ക്കാര്‍ എണ്ണക്കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ ഓഹരി വില്ക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഓഹരികള്‍ ഏതെങ്കിലും സ്വകാര്യ കമ്പനിയ്ക്ക് വില്കും. എന്നാല്‍ ഭാരത് പെട്രോളിയം കമ്പനിയുടെ ഓഹരികള്‍ ആദ്യമായി പൊതു വിപണിയിലിറക്കിയായിരിയ്ക്കും ഇത് നടപ്പാക്കുക. ഇതാണ് സര്‍ക്കാരിന്റെ നയം. ഓഹരി വിറ്റഴിയ്ക്കല്‍ മന്ത്രി അരുണ്‍ ഷൂരിയാണ് ലോകസഭയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഡിസംബര്‍ ഒമ്പത് തിങ്കളാഴ്ച നടത്തിയത്.
മന്ത്രി അരുണ്‍ ഷൂരി ഈ പ്രഖ്യാപനം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് - ഇടത് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളമുണ്ടാക്കുകയും പിന്നീട് ഇറങ്ങി പോവുകയും ചെയ്തു. ലാഭത്തില്‍ നടക്കുന്ന സര്‍ക്കാര്‍ കമ്പനികളുടെ ഓഹരി വില്ക്കുന്നതിനെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഉള്‍പ്പടെ ഉള്ള ഭരണകക്ഷി അംഗങ്ങള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് നിറുത്തിവച്ച സ്വകാര്യവല്കരണത്തിനാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. ഡിസംബര്‍ ആറിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന മന്ത്രിമാരുടെ യോഗമാണ് ഈ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്.
ഇരുകമ്പനികളിലേയും ജീവനക്കാര്‍ക്ക് കമ്പനികളുടെ ഓഹരി നല്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വില്പന വിലയുടെ മൂന്നിലൊന്ന് വിലയ്ക്കായിരിയ്ക്കും ഇവര്‍ക്ക് ഓഹരി നല്‍കുകയെന്ന് അരുണ്‍ ഷൂരി പറഞ്ഞു. ഓഹരി വില്പന നടത്തുന്നതുകൊണ്ട് പൊതുമുതല്‍ നഷ്ടപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഒപ്പം സ്വകാര്യ കുത്തകകള്‍ ആധിപത്യം സ്ഥാപിയ്ക്കാതിരിയ്ക്കാനും സര്‍ക്കാര്‍ ശ്രദ്ധിയ്ക്കും. ഷൂരി വ്യക്തമാക്കി.












Click it and Unblock the Notifications