നാഗപ്പ മരിച്ചത് ഏറ്റുമുട്ടലില്‍ അല്ലെന്ന് അദ്വാനി
അഹമ്മദാബാദ്: വിരപ്പന്‍ തടങ്കലില്‍ വച്ചിരുന്ന നാഗപ്പ മരിച്ചത് തമിഴ്നാട് പൊലീസുമായുള്ള ഏററുമുട്ടലില്‍ അല്ലെന്ന് ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനി വ്യക്തമാക്കി.
തമിഴ്നാടിന്റെ പ്രത്യേക ദൗത്യ സേന വീരപ്പനുമായി നടത്തിയ ഏറ്റുമുട്ടലിലാണ് നാഗപ്പ മരിച്ചതെന്ന് അഭ്യൂഹം പരന്നിരുന്നു. ആദ്യ വിവരങ്ങള്‍ അനുസരിച്ച് ഇത് ശരിയല്ലെന്നാണ് അദ്വാനി വ്യക്തമാക്കിയത്. താന്‍ കര്‍ണാടക - തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായും അവര്‍ കാര്യങ്ങള്‍ വിശദമാക്കിയതായും അദ്വാനി പറഞ്ഞു. നാഗപ്പയുടെ മൃതദേഹം അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ കര്‍ണാടകത്തിന് ഉള്ളിലായാണ് കണ്ടെത്തിയത്. ഇതുകൊണ്ട് തന്നെ അഭ്യൂഹം കളവാണെന്ന് വ്യക്തമാണ്. അദ്വാനി പറഞ്ഞു.
കര്‍ണാടകത്തിലെ ചെങ്കടി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.












Click it and Unblock the Notifications