കര്‍ണാടകത്തില്‍ ഇന്ന് ബന്ദ്
ബാംഗ്ലൂര്‍: നാഗപ്പയെ കൊന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തില്‍ ഡിസംബര്‍ ഒമ്പത് തിങ്കളാഴ്ച ബന്ദാചരിയ്ക്കുന്നു.
കര്‍ണാടക ബന്ദിനാണ് ആഹ്വാനമെങ്കിലും ബാംഗ്ലൂരിലും മറ്റ് പ്രധാന നഗരങ്ങലിലും ജനജീവതം സാധാരണ നിലയിലാണ്.
എന്നാല്‍ തമിഴര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടകള്‍ ഒന്നും തുറന്നിട്ടില്ല. നാഗപ്പയുടെ സ്വന്തം ജില്ലയായ ചാമരാജനഗറില്‍ അന്തരീക്ഷം സംഘര്‍ഷ ഭരിതമാണ്. തമിഴ്നാട് - കര്‍ണാടക അതിര്‍ത്തിയില്‍ ഒട്ടേറെ പൊലീസിനെയും മിന്നല്‍ പടയെയും നിരത്തിയിട്ടുണ്ട്. അക്രമങ്ങള്‍ ഉണ്ടാവാതിരിയ്ക്കാനായാണിത്.
കൊല്ലഗല്‍ പ്രദേശത്ത് എത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു.
കര്‍ണാടകത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി പോയിരുന്ന കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണ പര്യടനം നിറുത്തി ബാംഗ്ലൂരില്‍ തിരിച്ചെത്തി.












Click it and Unblock the Notifications