നാഗപ്പയുടെ സ്വദേശത്ത് അക്രമം
ബാംഗ്ലൂര്‍: മുന്‍ കര്‍ണാടക മന്ത്രി നാഗപ്പയുടെ സ്വദേശമായ ചാമരാജനഗരത്തില്‍ അക്രമം നടന്നു. നാഗപ്പയുടെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത പരന്നതോടെയാണ് അക്രമം ഉണ്ടായത്. പൊലീസിനും വാഹനങ്ങള്‍ക്കും നേരെയാണ് കൂടുതല്‍ ആക്രമണമുണ്ടായത്.
അക്രമങ്ങളെ തുടര്‍ന്ന് കര്‍ണാടകത്തിന്റെ വടക്ക് - പടിഞ്ഞാറ് മേഖലകളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഡിസംബര്‍ പത്ത് ചൊവാഴ്ച അര്‍ത്ഥരാത്രി വരെയാണ് നിരോധനാജ്ഞ.
കൊല്ലഗെലിലും സമീപപ്രദേശങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും ജനരോഷം മൂലം നിയമം നടപ്പാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രത്യേകദൗത്യസേനയുടെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവും ജീപ്പും ജനങ്ങള്‍ ആക്രമിച്ചു.
അക്രമി സംഘം ഗതാഗതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ജനക്കൂട്ടത്തെ പൊലീസ് പരിച്ചുവിടാന്‍ ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പൊട്ടിച്ചിട്ടും ഫലമുണ്ടായില്ല.
മൈസൂര്‍ - ബാംഗ്ലൂര്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു.












Click it and Unblock the Notifications