കാമഗരെയില്‍ ആകാശത്തേയ്ക്ക് വെടി
മൈസൂര്‍: നാഗപ്പയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയ്ക്ക് അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ കാമഗരെ എന്ന സ്ഥലത്ത് പൊലീസ് ആകാശത്തേയ്ക്ക് വെടിവച്ചു.
കണ്ണീര്‍ വാതകം പ്രയോഗിച്ചിട്ട് ജനക്കൂട്ടം പിരിഞ്ഞ് പോകാത്തതിനെതുടര്‍ന്നാണ് വെടിവച്ചത്.
നാഗപ്പയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകുമ്പോള്‍ അകമ്പടി സേവിച്ച പൊലീസ് ജീപ്പിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ ജീപ്പ് കത്തിയ്ക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് പൊലീസ് വെടി വച്ചത്.
നാഗപ്പയുടെ മൃതദേഹ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ആള്‍ക്കൂട്ടത്തിനിടയ്ക്ക് ഉണ്ടായ ഉന്തിലും തള്ളിലും സീതമരഹള്ളി എം. എല്‍. എ. ആയ എ. ആര്‍ കൃഷ്ണമൂര്‍ത്തിയ്ക്കും മറ്റ് അഞ്ച് പേര്‍ക്കും പരിക്കേറ്റു.












Click it and Unblock the Notifications