നാഗപ്പയുടെ ശരീരത്തില്‍ വെടിയുണ്ട തറച്ചു
മൈസൂര്‍: മരിച്ച വീരപ്പയുടെ ശരീരത്തില്‍ വെടിയുണ്ട തറച്ച മുറിവ് കണ്ടെത്തി. പോസ്റ്മോര്‍ട്ടം ഓപ്പറേഷന് ശേഷം ഔദ്വോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയതാണിത്.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ചാമരാജ്നഗര്‍ ജില്ലയിലെ രാംപുര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് പോസ്റ് മോര്‍ട്ടം ഓപ്പറേഷന്‍ നടന്നത്. ഒന്നര മണിയ്ക്കൂറെടുത്താണ് പോസ്റ് മോര്‍ട്ടം ഓപ്പറേഷന്‍ നടത്തിയത്.
കാട്ടില്‍ നാഗപ്പയുടെ മൃതദേഹം കാണുമ്പോള്‍ കൈകള്‍ രണ്ടും പിന്നില്‍ കൂട്ടി കെട്ടിയ നിലയിലായിരുന്നു. അടുത്ത് ഒരു ട്രാന്‍സിസ്റര്‍ റേഡിയൊയും ഉണ്ടായിരുന്നു.
ഹൃദയത്തിനടുത്തുകൂടിയാണ് വെടിയുണ്ട തുളച്ച് കയറിയത്. ഇതാണ് മരണ കാരണമെന്ന് കരുതുന്നു.












Click it and Unblock the Notifications