കൃഷ്ണ രാജിവയ്ക്കണമെന്ന് ബി. ജെ. പി
ബാംഗ്ലൂര്‍: നാഗപ്പയുടെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എസ്. എം. കൃഷ്ണ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ബി. ജെ. പി ആവശഷപ്പെട്ടു.
കൃഷ്ണ മുഖ്യമന്ത്രി ആയിരിയ്ക്കുമ്പോള്‍ തന്നെയാണ് നടന്‍ രാജ്കുമാറിനേയും തട്ടിക്കൊണ്ട് പോയത്. രാജ് കുമാറിനെ വിട്ടയച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞാണ് നാഗപ്പയെ തട്ടിക്കൊണ്ട് പോയത്. ഈ കാലയളവില്‍ വീരപ്പനെപിടിയ്ക്കാനായി കാര്യമായി മുഖ്യമന്ത്രി യാതൊന്നും ചെയ്തില്ല. വീരപ്പനെ പിടിയ്ക്കാനായി കാര്യമായി എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടാവുകയില്ലായിരുന്നു. കര്‍ണാടക ബി. ജെ. പി. അദ്ധ്യക്ഷന്‍ ബസവരാജ് പാട്ടീല്‍ സേദാം പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക് ധാര്‍മ്മികമായി എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടെങ്കില്‍ ഇപ്പോള്‍ രാജിവയ്ക്കുകയാണ് വേണ്ടത്. നാഗപ്പ വീരപ്പന്റെ പിടിയിലായ ആദ്യ 80 ദിവസം സര്‍ക്കാര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി യാതൊന്നും ചെയ്തില്ല. നാഗപ്പയുടെ മോചനത്തിനായി തമിഴ്നാട് സര്‍ക്കാരുമായി കൂടിയാലോചിയ്ക്കാന്‍ പോലും കൃഷ്ണ തയ്യാറായില്ല. സേദാം പറഞ്ഞു.












Click it and Unblock the Notifications