വര്‍ഗ്ഗീസ് വധം: മൂന്ന് പേര്‍ കൂടി അറസ്റില്‍
കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് വിഭാഗം മാനേജിംഗ ് കമ്മറ്റിയംഗം ടി. എം. വര്‍ഗീസിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് മൂന്ന് പേരെക്കൂടി അറസ്റ് ചെയ്തു. ഇതോടെ അറസ്റിലായവര്‍ അഞ്ചായി.
പലരേയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റഡിയിലെടുത്തെങ്കിലും അഞ്ചുപേരെ മാത്രമേ അറസ്റ് ചെയ്തിട്ടുള്ളു.
പാര്‍ത്രിയാര്‍ക്കീസ് വിഭാഗം യൂത്ത് അസോസിയേഷന്‍ മേഖലാ സെക്രട്ടറി യാക്കോബിന്റെ മകന്‍ തമ്പി (31) പൗലോസിന്റെ മകന്‍ എല്‍ദൊ (30) മത്തായിയുടെ മകന്‍ ഏലിയാസ് മാത്യു (30) എന്നിവരെയാണ് ഡിസംബര്‍ ഒമ്പത് തിങ്കളാഴ്ച പൊലീസ് അറസ്റ് ചെയ്തത്.
വര്‍ഗീസിന്റെ മകന്‍ എല്‍ദൊ (38) കൈതക്കാട്ട് സ്വദേശി കുപ്പക്കാട്ട് വീട്ടില്‍ ഏലിയാസ് മാത്യു (31) എന്നിവരെയാണ് നേരത്തേ അറസ്റ് ചെയ്തിരുന്നത്.
കൊല നടത്തിയത് വാടക കൊലയാളികളാണെന്നാണ് പൊലീസ് കരുതുന്നത്. കൊലആസൂത്രണം ചെയ്തതിനാണ് ഇവര്‍ അറസ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇവരാണ് കൊലയാളിയ്ക്ക് പണം നല്‍കിയത്. 60,000രൂപ നല്‍കാമെന്ന ഉറപ്പിലാണ് കൊല നടത്തിയത്. 20,000 രൂപ മുന്‍കൂറായും ബാക്കി 40,000 രൂപ കൊലയ്ക്ക് ശേഷവുമാണ് നല്‍കിയത്.
അല്ലപ്ര എന്ന സ്ഥലത്ത് വീട് വാടകയ്ക്കെടുത്താണ് കൊലയാളി സംഘം താമസിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല നടന്ന ദിവസം വര്‍ഗ്ഗീസിനെ കാണിച്ച് കൊടുത്തവരും ഉടനേ പിടിയിലായേയ്ക്കും.












Click it and Unblock the Notifications