1035 കോടി വരള്‍ച്ചാ സഹായം വേണമെന്ന് കേരളം
തിരുവനന്തപുരം: വരള്‍ച്ച ദുരിതാശ്വാസത്തിനായി കേരളം കേന്ദ്രത്തോട് 1035 കോടി രൂപ ആവശ്യപ്പെട്ടു.
റവന്യൂ മന്ത്രി കെ.എം. മാണിയാണ് ഇത് അറിയിച്ചത്. കേരളത്തിലെ വരള്‍ച്ചയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എത്തിയ കേന്ദ്രസംഘവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അവര്‍ക്ക് ഇത്സംബന്ധിച്ച നിവേദനം കേരളം നല്‍കിയത്.
കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി എസ്.കെ. ഓജയുടെ നേതൃത്വത്തിലുള്ള ഏഴംഗ കേന്ദ്രസംഘമാണ് കേരളത്തില്‍ വരള്‍ച്ചയെക്കുറിച്ച് പഠിയ്ക്കാനായി എത്തിയത്. നിവേദനം സമര്‍പ്പിയ്ക്കുന്നതിന് മുമ്പ് നടന്ന ചര്‍ച്ചയില്‍ മന്ത്രി മാണിയ്ക്ക് പുറമേ ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഞായറാഴ്ചയെത്തിയ സംഘം ചര്‍ച്ചകള്‍ക്കു ശേഷം കോട്ടയത്തേക്ക് പോകും. കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും.












Click it and Unblock the Notifications