ഓര്‍ത്തഡോക്സ് പുരോഹിതര്‍ ഉപവാസം തുടങ്ങി
കൊച്ചി: ഓര്‍ത്തഡോക്സ് വിഭാഗത്തിലെ പുരോഹിതര്‍ അനിശ്ചിത കാല ഉപവാസം തുടങ്ങി. ഡിസംബര്‍ ഒമ്പത് തിങ്കളാഴ്ച രാവിലം ഒമ്പത് മണിയ്ക്കാണ് ഉപവാസം തുടങ്ങിയത്.
മെത്രോപൊലീത്തമാരായ യോഹന്നാന്‍ മാര്‍ മിലിഥിയോസ്, പൗലോസ് മാര്‍ പച്ചമോയിസ്, ഡോ. അബ്രഹാം മാര്‍ സെവേരിയോസ് എന്നിവരാണ് ഉപവാസം തുടങ്ങുന്ന കാര്യം ഞായറാഴ്ച അറിയിച്ചിരുന്നത്.
കണ്ടാനാട് രൂപതയിലെ തോമസ് മാര്‍ അത്തനാസിയോസ്, ഡോ മാത്യ മാര്‍ സെവേരിയോസ് എന്നിവരാണ് ഉപവാസം നടത്തുന്നത്. കോലഞ്ചേരി കാതൊലിക്കേറ്റ് സെന്ററിലാണ് ഉപവാസം.
ഓര്‍ത്തഡോക്സ്, ജോക്കൊബൈറ്റ് വിഭാഗങ്ങളുടെ പോരിന് ഇതോടെ മറ്റൊരു മുഖം കൈവരുകയാണ്.
സഭാ തര്‍ക്കം തീര്‍ക്കാനായി കെ പി സി സി രൂപീകരിച്ച ഉപസമിതിയുമായി തങ്ങള്‍ സഹകരിയ്ക്കാന്‍ തയ്യാറല്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി, പി പി തങ്കച്ചന്‍ എന്നിവരെ ഉപസമിതിയില്‍ നിന്ന് മാറ്റിയാല്‍ അവരുമായി ചര്‍ച്ച ചെയ്യുന്ന കാര്യം ആലോചിയ്ക്കാമെന്നാണ് ഇവരുടെ നിലപാട്.
ഇവര്‍ക്ക് പുറമേ വയലാര്‍ രവിയാണ് കെ പി സി സി രൂപീകരിച്ച ഉപസമിതിയിലുള്ളത്.












Click it and Unblock the Notifications