Get Updates
Get notified of breaking news, exclusive insights, and must-see stories!

എ ഡി ബി വായ്പയ്ക്കെതിരെ എം എല്‍ എ മാരുടെ ധര്‍ണ

തിരുവനന്തപുരം: ഏഷ്യന്‍ വികസന ബാങ്ക് വായ്പ കേരളം സ്വീകരിയ്ക്കുന്നതിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സമരം ശക്തമാക്കുമെന്ന് മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.

ഇടതുമുന്നണി യോഗത്തിന്റെ തീരുമാനങ്ങള്‍ വിവരിയ്ക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ പദ്ധതി ആധുനീകരണം എന്ന പ്രക്രീയ നടപ്പാക്കുന്നതിനെതിരെയാണ് സമരം. ഡിസംബര്‍ 17 ന് എം. എല്‍. എ. മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ 12 മണിയ്ക്കൂര്‍ ധര്‍ണ നടത്തും. ഏഷ്യന്‍ വികസന ബാങ്കില്‍ നിന്ന് വായ്പയുടെ വിശദ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇത്. ഇതിന് മുന്നോടിയായി ഒരാഴ്ചത്തെ പ്രചരണ പരിപാടികള്‍ നടത്തും. മേഖലാ അടിസ്ഥാനത്തില്‍ റാലികള്‍ നടത്താനാണ് ഇടതുമുന്നണിയുടെ പരിപാടി. നിയമസഭ വിളിച്ച് കൂട്ടി വായ്പയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് മുന്നണി നിവേദനത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ട് ഫലമൊന്നും ഉണ്ടായിട്ടില്ല.

സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിന് എതിരെയും ഇടതുമുന്നണി പ്രക്ഷോഭം നടത്തും. സ്വകാര്യ മാനേജ്മെന്റിന് സര്‍വ അധികാരവും നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+