ശബരിമലയില്‍ ആറാട്ട് ഘോഷയാത്ര തുടങ്ങി
പത്തനംതിട്ട: ശബരിമലയില്‍ ആറാട്ട് ഘോഷയാത്ര തുടങ്ങി. 12 മണിയോടെയാണ് പമ്പയില്‍ ആറാട്ട് നടക്കുക.
ആറാട്ടിന്റെ ഭാഗമായുള്ള ശ്രീബലിബിംബവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശബരിമലസന്നിധാനത്തുനിന്നും പുറപ്പെട്ടു. ഘോഷയാത്ര പമ്പയിലെത്തിയശേഷം അയ്യപ്പവിഗ്രഹത്തെ നെയ്യ്, കരിക്ക്, പനിനീര്‍ എന്നിവകൊണ്ട് അഭിഷേകം ചെയ്യും. ശ്രീകൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടുപറക്കാന്‍ തുടങ്ങുന്നതോടെയാണ് സാധാരണ തന്ത്രിയും മേല്‍ശാന്തിയും വിഗ്രഹവുമായി പമ്പയില്‍ മുങ്ങി ആറാട്ട് നടത്തുന്നത്.
ആറാടിയതിനുശേഷം ദേവചൈതന്യം പമ്പാ ഗണപതി നടയില്‍ വിശ്രമിക്കും. മൂന്നുമണിക്ക് ശബരീശസന്നിധിയിലേക്ക് എഴുന്നള്ളത്ത് ആരംഭിക്കും. എട്ടുമണിയോടെ സന്നിധാനത്ത് എത്തിച്ചേര്‍ന്നശേഷം ഉത്സവം കൊടിയിറങ്ങും. ഈ സമയത്ത് ശബരിമല നട അടഞ്ഞുകിടക്കുമെങ്കിലും പതിനെട്ടാംപടി കയറുന്നതിന് തടസമുണ്ടാവുകയില്ല.
ഡിസംബര്‍ എട്ട് ഞായറാഴ്ച പള്ളിവേട്ട നടന്നു.












Click it and Unblock the Notifications