അനീസ് ഇബ്രാഹിം അറസ്റില്‍
ദ ില്ലി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം ദുബായില്‍ അറസ്റിലായി. മുംബൈ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയാണ് ഈയാള്‍.
അനീസിനെ വിട്ടുകിട്ടാനായി ഒരു സി.ബി.ഐ. ഉദ്യോഗസ്ഥനെ ഇന്ത്യ ദുബായ്ക്ക് അയച്ചു കഴിഞ്ഞു. ഇവര്‍ ഡിസംബര്‍ എട്ട് ഞായറാഴ്ച ദുബായിലെത്തി. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പ്രകാരം ഡിസംബര്‍ മൂന്ന് ചൊവാഴ്ചയാണ് അനീസ് അറസ്റിലായത്. യു എ ഇ യും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുള്ളതുകൊണ്ട് ഈയാളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമെന്നാണ് കരുതുന്നത്.
മേയ് മാസത്തില്‍ ദുബായില്‍ പിടിയിലായ മറ്റൊരു അധോലോക നായകനായ മുത്തപ്പറായിയെ ഇന്ത്യയ്ക്ക് വിട്ട് തന്നിരുന്നു.
അറസ്റ് സംബന്ധിച്ച് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി ഡിസംബര്‍ ഒമ്പത് തിങ്കളാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.












Click it and Unblock the Notifications