നെഞ്ചുവേദന: മമത ആശുപത്രിയില്‍
കൊല്‍ക്കത്ത: കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയെ ആശുപത്രിയിലാക്കി. ഡിസംബര്‍ ഒമ്പത് തിങ്കളാഴ്ച രാത്രിയാണ് മമതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച മമത സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നെഞ്ചുവേദന തുടങ്ങിയത്. ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മദന്‍ മിത്ര പറഞ്ഞു.
ഡിസംബര്‍ 10 ചൊവാഴ്ച മമതയെ സിടി സ്കാനിന് വിധേയയാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications