വീരപ്പന്‍വേട്ട ശക്തമാക്കി
ബാംഗ്ലൂര്‍: കര്‍ണാടക - തമിഴ്നാട് സംസ്ഥാനങ്ങളുടെ പ്രത്യേക ദൗത്യ സേന വീരപ്പനെ പിടിയ്ക്കാനായി തിരച്ചില്‍ ശക്തമാക്കി.
ഇരു സേനകളും സംയുക്തമായി തിരച്ചിലിന് തീരുമാനിച്ചിരുന്നെങ്കിലും നാഗപ്പയെ വീരപ്പന്‍ പിടിച്ചതിന് ശേഷം കര്‍ണാടകം അതിന് വിസമ്മിതിച്ചിരുന്നു. കര്‍ണാടകത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് ടി. ശ്രീനിവാസലു സത്യമംഗലത്തില്‍ സേനാ അംഗങ്ങളുമായി ചര്‍ച്ച നടത്തി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കാനാവാത്ത അവസ്ഥയിലാണ് സേന.
വീരപ്പനെ പിടിയ്ക്കുന്നതിന് തന്ത്രങ്ങള്‍ മെനയാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിയ്ക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണ പ്രധാനമന്ത്രി വാജ്പേയിയോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിയ്ക്കണമെന്നാണ് കൃഷ്ണ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലെ കാടാണ് വീരപ്പന്റെ വിഹാരരംഗം.
ഡിസംബര്‍ ഒമ്പത് തിങ്കളാഴ്ച നാഗപ്പയുടെ ശവസംസ്കാരത്തോടനുബന്ധിച്ച് അക്രമം ഉണ്ടായ ചാമരാജനഗര്‍ ജില്ലയില്‍ സ്ഥിതി ശാന്തമായിട്ടുണ്ട്. പൊലീസ് കനത്ത സുരക്ഷയാണ് ഈ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.












Click it and Unblock the Notifications