വീരപ്പന്റെ തലയ്ക്ക് രണ്ട് കോടി
ബാംഗ്ലൂര്‍: വീരപ്പനെക്കുറിച്ച് കര്‍ണാടകത്തിന് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തേ ഒരു കോടി രൂപയായിരുന്നു പാരിതോഷികം.
ഇത് രണ്ട് കോടിയാക്കാനാണ് തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയാണ് ഇത് അറിയിച്ചത്.
വീരപ്പനെ പിടിയ്ക്കാനായി കര്‍ണാടക, തമിഴ്നാട് പ്രത്യേക ദൗത്യ സേന നടത്തുന്ന തിരച്ചിലിന് ഇനി കേന്ദ്രസര്‍ക്കാര്‍ നേതൃത്വം നല്‍കും. കേന്ദ്ര സേന സംസ്ഥാന സേനകള്‍ക്കൊപ്പം ചേര്‍ന്നായിരിയ്ക്കും തിരച്ചില്‍ നടത്തുക.












Click it and Unblock the Notifications