കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൃത്യമായി വൈദുതി കരം അടയ്ക്കണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും കൃത്യസമയത്ത് വൈദ്യുതി കരം അടയക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

2003 ജനവരി ഒന്നുമുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. പണം അടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം മുറിയ്ക്കാനുള്ള അധികാരം വൈദ്യുതി ബോര്‍ഡിന് ഉണ്ടാവും. ഇതുവരെ സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും കൃത്യമായി വൈദ്യുതി കരം അടച്ചിരുന്നില്ല. എല്ലാ സ്ഥാപനങ്ങളും സര്‍ക്കാരിന്റെ തന്നെയാണല്ലോ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

ഇനി മുതല്‍ സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും വൈദ്യുതി കരം അടയ്ക്കാനായി സ്വയം പണം കണ്ടെത്തേണ്ടി വരും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വൈദ്യുതി ബോര്‍ഡിന് കോടിക്കണക്കിന് രൂപ കരം ഇനത്തില്‍ കിട്ടാനുണ്ട്. സര്‍ക്കാര്‍ സ്ഥാപനമെന്ന പദവി ഉപയോഗിച്ച് വൈദ്യുതി നിറുത്തുന്നത് തടയുകയാണ് ഈ സ്ഥാപനങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X