കേരളത്തിലെ കാടുകളിലും കാവല്‍ ശക്തം
കോഴിക്കോട്: വീരപ്പന്‍ കേരളത്തിലേയ്ക്ക് കടക്കാതിരിയ്ക്കാനായി കേരളത്തിലെ കാടുകളിലും കാവല്‍ ശക്തമാക്കി. തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കേരള കാടുകളിലാണ് കാവല്‍ ശക്തമാക്കിയത്.
തമിഴ്നാട് കര്‍ണാടക പൊലീസ് കൂട്ടായി വീരപ്പന്‍ വേട്ട നടത്തുന്നതുകൊണ്ട് കേരള കാട്ടിലേയ്ക്ക് വീരപ്പന്‍ കടക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് കരുതുന്നത്.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കാടുകളില്‍ കേരളത്തിലെ പൊലീസും വനം വകുപ്പ് അധികൃതരും സംയുക്തമായാണ് കാവല്‍ ശക്തമാക്കിയത്. തമിഴ്നാട്ടിലെ ഗുഡലൂരാണ് നിലമ്പൂര്‍ കാടുകളുടെ അതിര്‍ത്തിയിലെ സ്ഥലം. അതിര്‍ത്തിയിലുടനീളം കനത്ത കാവല്‍ സന്നാഹങ്ങള്‍ തയ്യാറായതായി മലപ്പുറം ഡി എസ് പി ബാലകൃഷ്ണന്‍ നായര്‍ പറയുന്നു.
വീരപ്പന്‍ കേരളത്തിലേയ്ക്ക് കടക്കാനുള്ള സാദ്ധ്യതകളും പൊലീസ് അവലോകനം ചെയ്യുകയാണ്. കൂടുതല്‍ സേനയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട് പൊലീസുമായി നിരന്തരം കേരള പൊലീസ് ബന്ധപ്പെടുന്നുണ്ട്.
കര്‍ണാടകത്തിലെ മൈസൂരിന് സമീപമുള്ള ബന്ദിപ്പൂര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രം വയനാട് ജില്ലയ്ക്ക് സമീപമാണ്. ഇവിടെയും കാവല്‍ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications