ഓര്‍ത്തഡോക്സ് പക്ഷം മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: സഭാതര്‍ക്കം പരിഹരിക്കാന്‍ ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് പക്ഷം മുഖ്യമന്ത്രി ആന്റണിയെക്കണ്ട് ചര്‍ച്ച നടത്തി.
ഡിസംബര്‍ 10 ചൊവാഴ്ചയാണ് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു ചര്‍ച്ച.
കോലഞ്ചേരിയില്‍ നടന്ന ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് സമിതിയോഗത്തിലുണ്ടായ തീരുമാനപ്രകാരമാണ് ഇവര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് അലക്സാണ്ടര്‍ കാരയ്ക്കല്‍, തോമസ്കുതിരവട്ടം എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications