Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഐഎം വെറും പാഴ്വേല : പിണറായി

തിരുവനന്തപുരം: സര്‍ക്കാര്‍ നടത്തുന്ന ആഗോള നിക്ഷേപക സമ്മേളനം (ജിഐഎം) വെറും പാഴ്വേലയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. ഡിസംബര്‍ 10 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ പ്രചരണത്തിനായി നടത്തുന്ന ഒരു പരിപാടി മാത്രമാണിത്. ജിഐഎം സംഘടിപ്പിക്കും മുമ്പ് സംസ്ഥാനത്ത് നിലനില്ക്കുന്ന സാമ്പത്തിക-സാമൂഹ്യമേഖലകളിലെ അരക്ഷിതാവസ്ഥ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടതായിരുന്നു. - അദ്ദേഹം പറഞ്ഞു.

ജിഐഎം തടയുന്ന പ്രശ്നമില്ലെന്ന് ഒരു ചോദ്യത്തിനുത്തരമായി പിണറായി വ്യക്തമാക്കി. നമ്മുടെ നാട് ഈ സര്‍ക്കാര്‍ തകര്‍ത്തില്ലേ?. നാടിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എടുക്കേണ്ടത്. സംതൃപ്തമല്ലാത്ത കേരളത്തില്‍ മൂലധനം വന്നിട്ട് കാര്യമില്ല. - പിണറായി പറഞ്ഞു.

തൊഴില്‍ മേഖല തകര്‍ന്നടിയുകയാണ്. സാമൂഹ്യമേഖലയിലും അരക്ഷിതാവസ്ഥ നിലനില്ക്കുന്നു. ജനങ്ങളുടെ പ്രശ്നം സര്‍ക്കാര്‍ കണ്ട ഭാവം നടിക്കുന്നില്ല. കേരളത്തിലെ സഭാതര്‍ക്കത്തില്‍ സിപിഎം ഇടപെടില്ല. പക്ഷെ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉല്ക്കണ്ഠയുണ്ടെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+