ട്രഷറി നിയന്ത്രണം വീണ്ടും
തിരുവനന്തപുരം: ട്രഷറിയില്‍ സര്‍ക്കാര്‍ വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ ട്രഷറി നിയന്ത്രണണം തുടര്‍ച്ചയായി മൂന്നാം മാസത്തേക്ക് കടക്കുകയാണ്.
സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലായതാണ് ട്രഷറി നിയന്ത്രണത്തിന് കാരണം. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
ഇതോടെ പിഎഫ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തേടുന്നവര്‍ വലയും. 10,000 രൂപയ്ക്ക് മുകളിലുള്ള പിഎഫ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്കുന്നതില്‍ നിന്നും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള ചെക്കും മാറി നല്കരുതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.












Click it and Unblock the Notifications