Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഗപ്പയുടെ മരണത്തില്‍ ദുരൂഹത

ബാംഗ്ലൂര്‍: നാഗപ്പയെ കൊന്നത് വീരപ്പനല്ലെന്ന വാദത്തിന് ബലമേറുന്നു. നാഗപ്പയുടെ ജഡം കണ്ടെത്തിയതിന് 300 മീറ്റര്‍ അകലെയായി രണ്ട് ജഡം കൂടി കണ്ടെത്തിയതോടെയാണ് തമിഴ്നാട് ദൗത്യസേനയ്ക്ക് നേരെ സംശയത്തിന്റെ വിരല്‍ നീളുന്നത്.

വീരപ്പനെക്കുറിച്ച് തമിഴ്നാട് ദൗത്യസേനയ്ക്ക് വിവരം നല്കിയിരുന്ന കൗടല്ലി ഗ്രാമത്തിലെ രാജു എന്ന ജോസഫ് അലക്സാണ്ടറുടെയും മറ്റൊരാളുടെയും ജഡമാണ് കണ്ടെത്തിയത്. ഇവര്‍ അവസാനനിമിഷം വീരപ്പന്‍വേട്ടയില്‍ സഹായിക്കാന്‍ തമിഴ്നാട് ദൗത്യസേനയോടൊപ്പമുണ്ടായിരുന്നു. കാട്ടില്‍ നാഗപ്പയുടെ ജഡം കിടന്നിരുന്ന പ്രദേശം പരിശോധിക്കാന്‍ പോയ നാട്ടുകാരുടെ സംഘമാണ് തൊട്ടടുത്തായി കിടന്ന മറ്റ് രണ്ട് ജഡങ്ങള്‍ കണ്ടെത്തിയത്.

വീരപ്പന്‍ സംഘവും തമിഴ്നാട് ദൗത്യസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരിക്കാമെന്ന വാദത്തിന് ബലം നല്കുന്നതാണ് പുതിയ തെളിവുകള്‍. വീരപ്പന്‍ ആറാമത് കൊടുത്തയച്ച കസെറ്റില്‍ തമിഴ്നാട് ദൗത്യസേന തന്റെ സംഘത്തെ ആക്രമിച്ചെന്നും സേത്തുക്കുളി ഗോവിന്ദന്‍ തിരിച്ച് വെടിവച്ചപ്പോള്‍ തമിഴ്നാട് ദൗത്യസേനയിലെ രണ്ടുപേര്‍ മരിച്ചെന്നും നാഗപ്പയെക്കുറിച്ച് തനിക്കറിയില്ലെന്നും വീരപ്പന്‍ പറഞ്ഞിരുന്നു.

നാഗപ്പയ്ക്ക് പിറകില്‍ നിന്നാണ് വെടിയേറ്റിരിക്കുന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആരോ വെടിവച്ചതാണ്. ഏകദേശം 15 അടിയോളം പിറകില്‍ നിന്നാണ് നാഗപ്പയ്ക്ക് വെടിയേറ്റത്. ഇത് തമിഴ്നാട് ദൗത്യസേനയുടെ വെടിയേറ്റാണോ നാഗപ്പ മരിച്ചതെന്നേ ഇനി അറിയേണ്ടു. മുമ്പെല്ലാം കൊല നടത്തിയപ്പോള്‍ അക്കാര്യം പരസ്യമായി പ്രഖ്യാപിക്കാന്‍ മടിയില്ലാത്തയാളായിരുന്നു വീരപ്പന്‍. നാഗപ്പയുടെ ജഡം പോസ്റ്മോര്‍ട്ടം ചെയ്തതിന്റെ റിപ്പോര്‍ട്ട് ഇത് വരെ കിട്ടിയിട്ടില്ല. ഈ റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+