Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പന്‍ വേട്ട: ദീര്‍ഘകാലത്തേയ്ക്ക് സേനയെ നല്കില്ല

ദില്ലി: വീരപ്പനെ പിടിയ്ക്കാനായി ഏറെക്കാലം ദേശീയ സുരക്ഷാസേനയെ കര്‍ണാടക കാടുകളില്‍ വിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ദേശീയ സുരക്ഷാ സേനയെ കര്‍ണാടകത്തില്‍ നിന്ന് പിന്‍വലിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. ആവശ്യമുള്ളപ്പോള്‍ സേനയുടെ സേവനം നല്‍കും.

ആഭ്യന്തര കാര്യ സഹമന്ത്രി വിദ്യാസാഗര്‍ റാവു രാജ്യസഭയില്‍ എഴുതി നല്‍കിയ ഒരു ഉത്തരത്തിലാണ് ഇത് വ്യക്തമാക്കിയത്. ദേശീയ സുരക്ഷാ സേന കടുത്ത സുരക്ഷാ പ്രശ്നം ഉണ്ടാവുമ്പോള്‍ ഉപയോഗിയ്ക്കാനായി കടുത്ത പരിശീലനം നല്‍കി രൂപീകരിച്ചതാണ്. കടുത്ത പരിശീലനം അവര്‍ക്ക് പതിവായുള്ളതാണ്. അത് നിറുത്തിവച്ച് ദീര്‍ഘകാലം വീരപ്പനെ പിടിയ്ക്കാനായി കര്‍ണാടക കാടുകളില്‍ അവരെ വിടുന്നത് നല്ലതായിരിയ്ക്കില്ല.

കര്‍ണാടക, തമിഴ്നാട് സേനാവിഭാഗങ്ങള്‍ കാട് അരിച്ച്പെറുക്കി വീരപ്പന്റെ താവളം കണ്ട് അവിടെ നിന്ന് അയാള്‍ മാറാതെയാക്കിയാല്‍ പിന്നീടുള്ള നീക്കങ്ങള്‍ക്ക് ദേശീയ സുരക്ഷാ സേനയുടെ സേവനം ഉപയോഗിയ്ക്കാം.

സാങ്കേതികവും തന്ത്രപരവുമായ സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വേണ്ട ആയുധങ്ങളും നല്‍കിയിട്ടുണ്ട്. കര്‍ണാടകത്തിന് ഒരു സിആര്‍പി ഓഫീസറുടെ സേവനവും വിട്ടുകൊടുത്തിട്ടുണ്ട്.

വേണ്ട ആദ്യഘട്ട നീക്കങ്ങള്‍ നടത്തുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ ചെയ്യേണ്ടത്.- റാവു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+