വര്‍ഗ്ഗീസ് വധം:രണ്ട് പേര്‍കൂടി അറസ്റില്‍
കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗം ടി.എം. വര്‍ഗീസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റിലായി. ഇതോടെ അറസ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ഏഴായി.
അല്ലപ്ര പാറപ്പുറം വീട്ടില്‍ ബേബിയുടെ മകന്‍ സജിമോന്‍ എന്നുവിളിക്കുന്ന സജിന്‍ (24), കൂവപ്പടി ഐമുറി കാരിപ്ര വീട്ടില്‍ അബ്രാഹമിന്റെ മകന്‍ വര്‍ഗീസ് (47) എന്നിവരെയാണ് അറസ്റ് ചെയ്തത്.
മരിച്ച ടി.എം. വര്‍ഗീസിന്റെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തിയവരില്‍ ഒരാളാണ് കാരിപ്ര വര്‍ഗീസ്. കാറിടിച്ചു മരിച്ച ഞെളിയംപറമ്പില്‍ ബിനുവിന്റെ സഹോദരീ ഭര്‍ത്താവാണ് ഇയാള്‍. വാടകക്കൊലയാളികളുടെ മുന്നില്‍ കൈനറ്റിക് ഹോണ്ടായില്‍ പൈലറ്റായി പോയത് സജിമോനാണെന്ന് പൊലീസ് പറഞ്ഞു. അറസ്റിലായ കാരിപ്ര വര്‍ഗീസിനെയും സജിയെയും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞദിവസം അറസ്റിലായ അഞ്ചുപേരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വൈകാതെ രണ്ട് പേര്‍ കൂടി പിടിയിലാവുമെന്ന് പൊലീസ് പറഞ്ഞു. വാടകക്കൊലയാളികളെയും കഴിഞ്ഞദിവസം പിടിയിലായ സൂത്രധാരകരെയും തമ്മില്‍ ബന്ധിപ്പിച്ച രണ്ടുപേരെയും വര്‍ഗീസിനെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തിയിരുന്ന മറ്റൊരാളെയുമാണ് പൊലീസ് തിരയുന്നത്.
ആറോളം സ്ക്വാഡ് പൊലീസ് മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. വാടകക്കൊലയാളികള്‍ക്കു വേണ്ടി തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് തിരയുന്നത്. കൊലപാതകത്തിനു പിന്നില്‍ പതിനഞ്ചാളം പ്രതികളുണ്ടെന്നാണ് പൊലീസ് കരുതുന്നത്. തൃശൂരില്‍നിന്നെത്തിയ പ്രത്യേക സ്ക്വാഡ് പെരുമ്പാവൂരിലെത്തി വാടകക്കൊലയാളികളെക്കുറിച്ച് അന്വേഷണം നടത്തി.












Click it and Unblock the Notifications