നിയമസഭാ യോഗം ജനവരി 24 മുതല്‍
തിരുവനന്തപുരം: നിയമസഭയുടെ അടുത്ത സമ്മേളനം 2003 ജനവരി 24ന് വിളിച്ച് ചേര്‍ക്കും.
ഇതിനായി ഗവര്‍ണറോട് അഭ്യര്‍ത്ഥിയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് ഡിസംബര്‍ 11 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു.
സഭയുടെ ഈ യോഗത്തില്‍ ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നുള്ള വായ്പയും ചര്‍ച്ചയ്ക്ക് വരും. ഈ സര്‍ക്കാര്‍ എ.ഡി.ബി. കരാറിലെ മുഴുവന്‍ വ്യവസ്ഥകളും പുറത്തു വിടും. -മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications