Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജഗോപാലില്‍ പത്മനാഭന്റെ പ്രതീക്ഷ

തിരുവനന്തപുരം: കേന്ദ്ര നേതൃത്വത്തിന്റെ രോഷത്തിന് പാത്രമായ ബിജെപി സംസ്ഥാനപ്രസിഡന്റ് പത്മനാഭന്റെ ഏകപ്രതീക്ഷ കേന്ദ്രമന്ത്രി രാജഗോപാലില്‍. പത്മനാഭനെ സംസ്ഥാനപ്രസിഡന്റ് സ്ഥാനത്ത് നിന്നും ഉടന്‍ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ തന്നെ ഉടനെ പുറത്താക്കരുതെന്ന നിലപാടിലാണ് രാജഗോപാല്‍.

ആര്‍എസ്എസിനും പി. പരമേശ്വരനും എതിരെ പരസ്യമായി എതിരഭിപ്രായം പുറപ്പെടുവിച്ചിട്ടുള്ള പത്മനാഭനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന അഭിപ്രായമാണ് ബിജെപി നിര്‍വാഹകസമിതിയംഗം പത്മനാഭാചാര്യയ്ക്ക് ഉള്ളതെന്നറിയുന്നു. ആര്‍എസ്എസും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദനും ഉടനെ പത്മനാഭനെ മാറ്റണമെന്ന അഭിപ്രായക്കാരാണ്.

എന്നാല്‍ പത്മനാഭനെ ഉടന്‍ മാറ്റേണ്ടെന്ന നിലപാടാണ് ഒ. രാജഗോപാലിന്റേത്. മാര്‍ച്ചോടെ സംസ്ഥാനസമ്മേളനമുണ്ടാകുമ്പോള്‍ നേതൃമാറ്റം ഈ സമയത്ത് നടത്തുന്നതാണ് ഉചിതമാണെന്നാണ് രാജഗോപാലിന്റെ അഭിപ്രായം. ഇതുവഴി പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം സുഗമമായി പരിഹരിക്കാമെന്നാണ് രാജഗോപാല്‍ നിര്‍ദേശിക്കുന്നത്. രാജഗോപാലിന്റെ നടപടിക്ക് കേന്ദ്ര നേതൃത്വം മുന്‍തൂക്കം നല്കിയാല്‍ രണ്ടുമൂന്ന് മാസത്തേക്ക് കൂടി പ്രസിഡന്റ് പദവിയില്‍ തുടരാമെന്ന പ്രതീക്ഷയിലാണ് പത്മനാഭന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+