കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതൃത്വം: ഡിഎന്‍എ ടെസ്റിന് ഉത്തരവ്

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ് നടത്താന്‍ വനിതാകമ്മീഷന്‍ ഉത്തരവിട്ടു. ഡിസംബര്‍ 11 ബുധനാഴ്ച രാവിലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിലാണ് വനിതാകമ്മീഷന്‍ അംഗം പി. കുല്‍സു ടീച്ചര്‍ ഡിഎന്‍എ ടെസ്റിന് ഉത്തരവിട്ടത്.

വനിതാ കമ്മീഷന്റെ ചെലവിലായിരിക്കും ടെസ്റ്. മാങ്ങാട്ടിടം കൈതച്ചാലിലെ എ.കെ. സ്മിതയുടെ പരാതിപ്രകാരമാണ് വനിതാ കമ്മീഷന്റെ ഈ തീരുമാനം. ഭര്‍ത്താവായ കൈതച്ചാലിലെ കാട്ടിലെ പുരയില്‍ മുല്ലോളി ഷായി തന്നെ ബാലത്സംഗം ചെയ്തുവെന്നും പിന്നീട് വിവാഹം കഴിച്ചുവെന്നും സ്മിതയുടെ പരാതിയില്‍ പറയുന്നു. 2002 മെയ് 10നായിരുന്നു വിവാഹം. ജൂണില്‍ കുഞ്ഞ് ജനിച്ചു. എന്നാല്‍ കുഞ്ഞിന്റെ പിതാവ് താനല്ലെന്നാണ് ഷായിയുടെ പരാതി. വിവാഹരജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷായി കോടതിയെ സമീപിക്കുകയായിരുന്നു.

ഷായി സ്വമേധയാ ഡിഎന്‍എ ടെസ്റിന് വിധേയനാകാത്തതുകൊണ്ടും സ്മിതയ്ക്ക് സാമ്പത്തികശേഷിയില്ലാത്തതിനാലുമാണ് കമ്മീഷന്‍ സ്വന്തം ചെലവില്‍ ഡിഎന്‍എ ടെസ്റ് നടത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X