വയനാട്ടില്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി
കല്പറ്റ: വയനാട്ടിലെ കല്ലോടിയില്‍ ബാങ്ക് ജീവനക്കാരെ കര്‍ഷകര്‍ ബന്ദികളാക്കി.
ഡിസംബര്‍ 11 ബുധനാഴ്ച രാവിലെയാണ് കല്ലോടി ഗ്രാമീണ ബാങ്കിലെ മുഴുവന്‍ ജീവനക്കാരെയും കര്‍ഷകര്‍ ബന്ദികളാക്കിയത്. കൃഷി നഷ്ടമായതിനാല്‍ കര്‍ഷകരില്‍ നിന്ന് വായ്പ തിരിച്ചുചോദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ ബന്ദിസമരം.
ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സമരം. രാവിലെ തുടങ്ങിയ ബന്ദിനാടകം ഇപ്പോഴും തുടരുന്നു. പൊലീസ് സ്ഥലത്തെത്തി കര്‍ഷകരുമായി ചര്‍ച്ച നടത്തിവരുന്നു.












Click it and Unblock the Notifications