വീരപ്പന്‍ വേട്ട: കേരളം സഹായിക്കും
തിരുവനന്തപുരം: വീരപ്പനെ പിടികൂടാന്‍ കേരളം മുഴുവന്‍ സഹായവും നല്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ഡിസംബര്‍ 11 ബുധനാഴ്ച മന്ത്രിസഭായോഗതീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.
വീരപ്പനെ പിടികൂടാനുള്ള കര്‍ണ്ണാടകസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കേരളം മുഴുവന്‍ പിന്തുണയും നല്കും. കര്‍ണ്ണാടക സര്‍ക്കാര്‍ ചില സഹായങ്ങള്‍ ചോദിച്ചിട്ടുണ്ട്. അത് നല്കാമെന്ന് കേരളം അറിയിച്ചിട്ടുണ്ട്. - ആന്റണി പറഞ്ഞു.
എന്നാല്‍ കര്‍ണ്ണാടകം ഏത് തരം സഹായമാണ് ആവശ്യപ്പെട്ടതെന്ന ചോദ്യത്തിന് ഉത്തരം നല്കാതെ ആന്റണി ഒഴിഞ്ഞുമാറി. രഹസ്യസ്വഭാവമുള്ളതായതിനാല്‍ ഇക്കാര്യം പുറത്തുപറയാനാവില്ലെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications