മലങ്കരസഭാതര്‍ക്കം തീര്‍ക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: മലങ്കരസഭാതര്‍ക്കം പരിഹരിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ ഇടപെടുന്നു.
തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാഉപസമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു. ഡിസംബര്‍ 11 ബുധനാഴ്ച മന്ത്രിസഭാ യോഗ തീരുമാനം അറിയിക്കാന്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി എ.കെ. ആന്റണി ഇക്കാര്യം അറിയിച്ചത്.
ധനകാര്യമന്ത്രി ശങ്കരനാരായണനാണ് ഉപസമിതി അധ്യക്ഷന്‍. പൊതുമരാമത്ത് മന്ത്രി എം.കെ. മുനീര്‍, തൊഴില്‍ മന്ത്രി ബാബുദിവാകരന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
മലങ്കരസഭാതര്‍ക്കം ഒരു ക്രമസമാധാനപ്രശ്നമായി വളര്‍ന്നതിനാലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ഇരുവിഭാഗങ്ങളായും ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.












Click it and Unblock the Notifications