ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് തുടങ്ങി
അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിയ്ക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്.
ഹിന്ദു മുസ്ലിം കലാപത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ കനത്ത പൊലീസ് സന്നഹാമാണ് ഗുജറാത്തിലുടനീളം ഒരുക്കിയിരിയ്ക്കുന്നത്. 37,000 അര്‍ത്ഥ സൈനികരെയും 70,000 പൊലീസുകാരുമാണ് ഗുജറാത്തിലുടനീളം ക്രമസമാധാനം നിലനിറുത്താനിയ് ജോലിയിലുള്ളത്. ബി ജെ പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസുകാര്‍ക്ക് നേരെയാണ് അക്രമം നടത്തിയത്.
കാര്യമായ അക്രമങ്ങള്‍ ഒന്നുംതന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഡിസംബര്‍ 11 ബുധനാഴ്ച അഹമ്മദാബാദിലും മറ്റ് പലസ്ഥലത്തും അക്രമങ്ങള്‍ നടന്നിരുന്നു.
37000 പോളിങ് ബൂത്തുകളിലായി 3.38 കോടി ആളുകളാണ് വോട്ട് രേഖപ്പെടുത്തുന്നത്. ആയിരത്തോളം സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ടെങ്കിലും മിക്ക മണ്ഡലങ്ങളിലും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്.
182 മണ്ഡലങ്ങളാണ് ഉള്ളതെങ്കിലും മത്സരം നടക്കുന്നത് 181 മണ്ഡലങ്ങലിലാണ്.ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് സൂറത്ത് സിറ്റി (വെസ്റ്) മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ്മാറ്റിവച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications