ഗുജറാത്തില്‍ മികച്ച പോളിംഗ്
അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടെടുപ്പ് മികച്ച രീതിയില്‍ പുരോഗമിയ്ക്കുന്നു. ആദ്യ രണ്ട് മണിയ്ക്കൂറില്‍ തന്നെ 20 ശതമാനം വോട്ട് രേഖപ്പെടുത്തി.
ഉച്ചയ്ക്ക് മുമ്പ് 30 ശതമാനം പേര് വോട്ട് ചെയ്യാനെത്തി. ഉച്ചയ്ക്ക് മുമ്പ് എത്രപേര്‍ വോട്ട് ചെയ്തെന്ന കൃത്യമായ കണക്കുകള്‍ മൂന്ന് മണിയോടെ മാത്രമേ കിട്ടുകയുള്ളു.
കലാപം നടന്ന ഗോദ്ര, നരോദ പാട്യ, അഹമ്മദാബാദ് എന്നവിടങ്ങളിലും പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ നല്ല തിരക്കായിരുന്നു. നഗരപ്രദേശങ്ങളിലാണ് രാവിലേ മുതല്‍ തിരക്ക് കണ്ടത്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ തിരക്ക് തുടങ്ങാന്‍ വൈകി.
പല സ്ഥലങ്ങളിലും വോട്ട് ചെയ്യാനെത്തിയവരുടെ പേര് പട്ടികയിലില്ലെന്ന് പരാതി ഉണ്ടായി.
രാവിലെ എട്ട് മണിയ്ക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് നാല് മണിയ്ക്കാണ് അവസാനിയ്ക്കുന്നത്.
തിരഞ്ഞെടുപ്പ് വേളയില്‍ ഗുജറാത്ത് സന്ദര്‍ശിയ്ക്കാന്‍ 17 വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നല്‍കിയിട്ടുണ്ട്. ഇവര്‍ അഹമ്മദാബാദ്, ബറോഡ, സൂററ്റ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കുന്നുണ്ട്. യു എസില്‍ നിന്ന് എട്ട് പേരും ബ്രിട്ടണില്‍ നിന്ന് മൂന്ന് പേരും നെതര്‍ലാന്റ്സ്, യൂറോപ്യന്‍ യൂണിയന് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര് വീതവും സ്വീഡന്, ഇറ്റലി എന്നിവടങ്ങളില്‍ നിന്ന് ഓരോ ആള് വീതവുമാണ് എത്തിയിട്ടുള്ളത്.
ഇതിനിടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് നിരീക്ഷിയ്ക്കാനായി വിദേശ പ്രതിനിധികളെ അനുവദിച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.