Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടികയില്‍ പേരില്ലാത്തത് അന്വേഷിയ്ക്കും

അഹമ്മദാബാദ്: ഗുജറാത്തിലെ വോട്ടര്‍ പട്ടികയില്‍ പല ആളുകളുടെ പേരുകളും ഇല്ലാത്തതിനെക്കുറിച്ച് അന്വേഷിയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു.

അഹമ്മദാബാദ് സര്‍ഖേജ് നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരുടെ പട്ടികയില്‍ വി എച്ച് പി അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി ഡോ. പ്രവീണ്‍ തഗോഡിയയുടെ പേരല്ലെന്ന് കണ്ടെത്തി. നരേന്ദ്ര മോഡി മത്സരിയ്ക്കുന്ന മണിനഗര്‍ മണ്ഡലത്തില്‍ 20,000 ലേറെപേരുടെ പേരുകള്‍ പട്ടികയിലില്ലെന്ന് ബി. ജെ. പി പരാതിപ്പെടുന്നുണ്ട്. തഗോഡിയ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.

ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഗുരുചരണ്‍ സിംഹാണ് കളക്ടര്‍മാര്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പട്ടികയില്‍ പേരില്ലെന്ന എത്ര പരാതി കിട്ടിയെന്ന് സിംഹ് പറഞ്ഞില്ല.

ബൊഡാക്ദേവ്, വസ്ത്രപൂര്‍, സബര്‍മതി എന്നീ ഉപഗ്രഹ നഗരങ്ങളില്‍ താമസിയ്ക്കുന്ന ഒട്ടേറെ പേരുടെ പേരുകള്‍ പട്ടികയിലില്ല. ഇത്തരം സ്ഥലങ്ങിലെ പല ഹൗസിംഗ് കോളനികളിലേയും ആരുടെ പേരും പട്ടികയിലില്ലെന്നതാണ് വളരെ വിചിത്രമായി കരുതുന്നത്. പലസ്ഥലത്തും പേരില്ലാത്തതുകൊണ്ട് വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് എതിരെ മുദ്രാവാക്യം വിളിച്ച് ബഹളം വച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+