ഗുജറത്തില്‍ 60 ശതമാനം വോട്ടെടുപ്പ്
അഹമ്മദാബാദ്: ഗുജറാത്തില്‍ 60 ശതമാനം പോളിംഗ് നടന്നതായി ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു. കനത്ത സുരക്ഷാ സംവിധാനത്തിനിടയിലും ഇത്രയും മികച്ച പോളിംഗ് നടന്നത് അതിശയകരമാണ്.
3.32 കോടി വോട്ടര്‍മാരില്‍ 60 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയതായി കണക്കാക്കുന്നത്. കൃത്യമായ കണക്കുകള്‍ കിട്ടാന്‍ വൈകും. അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമേ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായുള്ളൂ.
വോട്ടര്‍ പട്ടികയില്‍ പലരുടേയും പേരില്ലെന്ന പരാതി നിലനില്കുകയാണ്. പട്ടികയില്‍ നിന്ന് ഹിന്ദുക്കളുടെ പേരുകള്‍ മനപ്പൂര്‍വം ഒഴിവാക്കിയതായി വിഎച്ച്പി അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെ. എം. ലിംഗ്ദൊയ്ക്കെതിരെയാണ് തൊഗാഡിയ ആരോപണം ഉയര്‍ത്തിയിരിയ്ക്കുന്നത്. പട്ടികയില്‍ പേരില്ലാത്തതുകാരണം തൊഗാഡിയയ്ക്കും വോട്ട് ചെയ്യാനായില്ല.
ബി ജെ പി യുടെ ശക്തികേന്ദ്രമായ സൗരാഷ്ട്രയില്‍ 40 ശതമാനം വോട്ട് മാത്രമേ രേഖപ്പെടുത്തിയുള്ളു.
ആനന്ദ് നിയോജകമണ്ഡലത്തില്‍ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ തട്ടിഎടുക്കാന്‍ ശ്രമിച്ചു. രാജ്കോട്ടിനടുത്തുള്ള ജത്പൂരിലെ ഒരു പോളിംഗ് സ്റേഷനടുത്ത് നിന്ന് ഒരു പൈപ്പ് ബോംബ് പൊലീസ് കണ്ടെടുത്തു.












Click it and Unblock the Notifications