തര്‍ക്കമല്ല വേണ്ടത്: കൃഷ്ണയോട് ജയ
ചെന്നൈ: വീരപ്പനെ പിടിയ്ക്കേണ്ട വേളയില്‍ തര്‍ക്കമല്ല വേണ്ടത്. കൂട്ടായ ശ്രമമാണ്. യുദ്ധം നടത്തേണ്ടത് വീരപ്പനെതിരെയാണ്. അത് കാട്ടിലാണ്. അല്ലാതെ മാദ്ധ്യമങ്ങളിലൂടെയുള്ള യുദ്ധം കൊണ്ട് ഒന്നും നേടാനാവില്ല. -- തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പറയുന്നു.
കര്‍ണാടക ആഭ്യന്തര വകുപ്പ് മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗെ തമിഴ്നാട് പ്രത്യേക ദൗത്യ സേനയ്ക്കെതിരെ നടത്തിയ പ്രസ്താവനകള്‍ സൂചിപ്പിച്ചുകൊണ്ട് ശക്തമായ ഭാഷയില്‍ ജയ കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയ്ക്കെഴുതിയ കത്തിലാണ് ഈ വരികള്‍. തമിഴ്നാട് പ്രത്യേക ദൗത്യ സേനയാണ് നാഗപ്പയുടെ മരണത്തിന് കാരണക്കാര്‍ എന്നായിരുന്നു ഖാര്‍ഗെയുടെ പ്രസ്താവന.
വൈരം കൂടാനും സംശയത്തിന് ഇടനല്‍കാനും കാരണമാവുന്ന ഒന്നും ചെയ്യാതിരിയ്ക്കുകയാണ് വേണ്ടത്. കര്‍ണാടകവും തമിഴ്നാടും സംയുക്തമായി വീരപ്പനെ തിരയുകയാണ് ഇപ്പോഴത്തെ ആവശ്യം. ഇത് എല്ലാ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും അതീതമായിരിയ്ക്കണം. അല്ലാതെ പ്രശ്നങ്ങള്‍ ഗുരുതരമാക്കാനല്ല ഇപ്പോള്‍ ശ്രമിയ്ക്കേണ്ടത്.
ഖാര്‍ഗെയുടെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധം ഉള്ളതുകൊണ്ട് ശക്തമായ ഭാഷയില്‍ തന്നെയാണ് ഈ കത്തെന്നും ജയ വ്യക്തമാക്കി.












Click it and Unblock the Notifications