കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാനി പാല്‍ക്കിവാല അന്തരിച്ചു

  • By Staff
Google Oneindia Malayalam News

മുംബൈ: നിയമജ്ഞനും സാമ്പത്തിക വിദഗ്ദ്ധനുമായ നാനി പാല്‍ക്കിവാല (82) മുംബൈ ജസ്ലോക് ആശുപത്രിയില്‍ അന്തരിച്ചു. ഡിസംബര്‍ ഏഴ് ശനിയാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലായ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി.

അടുത്ത ദിവസങ്ങളില്‍ ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും 11 ബുധനാഴ്ച വൈകിട്ട് 5.15ന് മരിച്ചു. അവിവാഹിതനായിരുന്നു.

സാമ്പത്തിക വിദഗ്ദന്‍ കൂടിയായ ഇദ്ദേഹം ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടര്‍ ആയിരുന്നു. 1985 ഓഗസ്റില്‍ പ്രസ് ട്രസ്റ് ഓഫ് ഇന്ത്യയുടെ ഡയറക്ടറായി. മൊറാര്‍ജി ദേശായ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അമേരിക്കയിലെയും ബഹാമാസിലെയും അംബാസഡറായിരുന്നു. ഭരണഘടനാ വിദഗ്ദ്ധന്‍ കൂടിയായ പാല്‍ക്കിവാല അഞ്ചു ദശാബ്ദക്കാലം പൊതു രംഗത്ത് നിറഞ്ഞു നിന്നിരുന്നു. അനാരോഗ്യം കാരണം മൂന്നു വര്‍ഷമായി വിട്ടു നില്‍ക്കുകയായിരുന്നു.

മുപ്പത് വര്‍ഷക്കാലത്ത് അദ്ദേഹം നടത്തിയ പ്രസംഗങ്ങളും രചനകളും സമാഹരിച്ച് 1984-ല്‍ വീ ദ പിപ്പിള്‍ എന്ന ശ്രദ്ധേയമായ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒന്നാമത്തെയും രണ്ടാമത്തെയും നിയമ കമ്മീഷനില്‍ അംഗമായിരുന്ന അദ്ദേഹം 1975-ല്‍ ന്യൂയോര്‍ക്കിലെ അക്കാദമി ഓഫ് പൊളിറ്റിക്കല്‍ സയന്‍സിലെ ഓണററി അംഗമായി. 1978-ല്‍ ന്യൂജേഴ്സിയിലെ പ്രിന്‍സ്റണ്‍ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 1979-ല്‍ ലോറന്‍സ് യൂണിവേഴ്സിറ്റിയും 1988-ല്‍ മുംബൈ സര്‍വകലാശാലയും ഡോക്ടറേറ്റ് നല്‍കി. 1998-ല്‍ പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായി. നികുതി നിയമങ്ങളെക്കുറിച്ച് അനേകം പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും പുസ്തകം രചിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X