Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശാഭിമാനിക്ക് അഞ്ച് ലക്ഷം വരിക്കാര്‍

തിരുവനന്തപുരം: ഈയിടെ നടന്ന പ്രചാരണപരിപാടിയിലൂടെ സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ വരിക്കാരുടെ എണ്ണം അഞ്ചുലക്ഷമായി ഉയര്‍ന്നുവെന്ന് ജനറല്‍ മാനേജര്‍ പി. കരുണാകരന്‍. ഡിസംബര്‍ 12 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഈയിടെ നടന്ന പത്രത്തിന്റെ പ്രചാരണ പരിപാടി വിജയമായിരുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവര്‍ നല്ല പ്രോത്സാഹനം നല്കി- കരുണാകരന്‍ പറഞ്ഞു. ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍(എബിസി) കണക്ക്പ്രകാരം മൂന്നാംസ്ഥാനത്താണ് ദേശാഭിമാനിയെന്നും കരുണാകരന്‍ പറഞ്ഞു.

വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വിവിധ തുറകളിലുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്കിയും ദേശാഭിമാനി വെറുമൊരു മുഖപത്രമല്ലെന്ന് ആളുകളെ മനസ്സിലാക്കിക്കാന്‍ കഴിഞ്ഞു. പത്രപചാരണപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 200 സെമിനാറുകള്‍ സംഘടിപ്പിച്ചു. കേരളത്തിന് പുറത്തും എഡിഷനുകള്‍ തുടങ്ങാന്‍ ദേശാഭിമാനിയ്ക്ക് പദ്ധതിയുണ്ട്- കരുണാകരന്‍ പറഞ്ഞു.

വായനക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ മൂന്നാംസ്ഥാനത്താണ് ദേശാഭിമാനി. മനോരമ, മാതൃഭൂമി എന്നീ ദിനപത്രങ്ങളാണ് ദേശാഭിമാനിക്ക് മുന്നില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+