മെത്രാപൊലീത്തമാര്‍ ഉപവാസം അവസാനിപ്പിച്ചു
തിരുവനന്തപുരം: മലങ്കര പാര്‍ത്രിയാര്‍ക്കീസ് വിഭാഗം സഭയിലെ രണ്ട് മെത്രാപൊലീത്തമാര്‍ നടത്തിയിരുന്ന ഉപവാസം പിന്‍വലിച്ചു.
ഡിസംബര്‍ പത്ത് ചൊവാഴ്ചയാണ് ഉപവാസം തുടങ്ങിയത്. ഒര്‍ത്തഡോക്സ് - പാര്‍ത്രിയാര്‍ക്കീസ് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നം പരിഹരിയ്ക്കാനായി മന്ത്രിസഭ ഉപസമിതി ഉണ്ടാക്കിയതിനെതുടര്‍ന്നാണ് ഉപവാസം അവസാനിപ്പിച്ചത്. കാതൊലിക്കോസ് ബസേലിയോസ് തോമസാണ് പവാസം നിറുത്തുന്നതായി അറിയിച്ചത്. സര്‍ക്കാരും കെ പി സി സി സംഘവും ഉപവാസം അവസാനിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് അവസാനിപ്പിയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രശ്നം പരിഹരിയ്ക്കാനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications