കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പമ്പ ശുദ്ധീകരിയ്ക്കാന്‍ 319 കോടിയുടെ പദ്ധതി

  • By Staff
Google Oneindia Malayalam News

തിരു വനന്തപുരം: പമ്പാനദിയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമാക്കാനായി 319 കോടി രൂപയുടെ പദ്ധതി ആവിഷ്കരിയ്ക്കുന്നു.

പമ്പാ ആക്ഷന്‍ പ്ലാന്‍ വിദഗ്ദ്ധസമിതിയാണ് ഇത് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. വിശദമായ നിര്‍ദേശങ്ങളടങ്ങിയ നൂറ്റമ്പത് പേജുള്ള റിപ്പോര്‍ട്ട് സമിതി മന്ത്രി ടി.എം. ജേക്കബിന് നല്‍കി. ഡിസംബര്‍ 20ന് മുമ്പ് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്ന് മന്ത്രി അറിയിച്ചു.

ശബരിമലയില്‍ സ്നാന ഘട്ടങ്ങള്‍, കക്കൂസുകള്‍, കുളിമുറികള്‍, തടയണകള്‍ എന്നിവ നിര്‍മ്മിയ്ക്കല്‍, മാനിന്യസംസ്കരണം, കൂടുതല്‍ മരം വച്ച് പിടിപ്പിച്ച് പമ്പയിലെ വെള്ളത്തിന്റെ അളവ് കൂട്ടല്‍ എന്നിവയാണ് പദ്ധതിയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. നിലയ്ക്കല്‍, പമ്പാവാലി, കാളകെട്ടി എന്നിവിടങ്ങളില്‍ അയ്യപ്പന്മാര്‍ക്കായുള്ള ഇടത്താവളങ്ങളുടെ നിര്‍മാണം, പമ്പാനദീതട പ്രദേശങ്ങളിലെ മാലിന്യസംസ്കരണം എന്നവയും പദ്ധതിയിലുണ്ട്.

ജല അഥോതറിട്ടിയിലെ ഒരു സംഘം എഞ്ചിനിയറന്മാരാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. എഴുപത് ശതമാനം പണം കേന്ദ്രത്തില്‍ നിന്ന് കിട്ടാനാണിത്. പദ്ധതികൊണ്ട് ഗുണമുണ്ടാവുന്നത് പ്രധാനമായും ശബരിമലയ്ക്കാണ്. അതുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വത്തിനോട് ചെലവിന്റെ ഒരു ഭാഗം വഹിയ്ക്കാന്‍ ആവശ്യപ്പെടും. ശബരിമലയ്ക്ക് അടുത്തുകിടക്കുന്ന 22 പഞ്ചായത്തുകള്‍ക്ക് ഈ പദ്ധതികൊണ്ട് ഗുണമുണ്ടാവുമെന്ന് ടി എം ജേക്കബ് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ 169.2 കോടിയും രണ്ടാംഘട്ടത്തില്‍ 67.5 കോടിയുമാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്.

അറവുശാലകളിലെ മാലിന്യങ്ങള്‍ പമ്പാനദിയില്‍ എത്തുന്നത് തടയാനായി കേന്ദ്രീകൃത അറവുശാലകള്‍ നിര്‍മിക്കുക, വൈദ്യുതിശ്മശാനങ്ങള്‍ നിര്‍മിക്കുക തുടങ്ങിയവയാണ് പ്രധാനമായും മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 43.41 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന ചെലവ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X