പിണറായി: ശൃംഗേരി മഠത്തിന് മൗനം
കാസര്‍കോട്: ശൃംഗേരി മഠാധിപതി കേരളത്തിന്റെ മുഖ്യമന്ത്രിയെ തറയിലിരുത്തിയെന്ന സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ വിമര്‍ശനത്തോട് ശൃംഗേരി മഠം അധികൃതര്‍ പ്രതികരിച്ചില്ല. ഇക്കാര്യത്തില്‍ മഠത്തിന് യാതൊന്നും പറയാനില്ലെന്ന് മഠത്തിന്റെ കേരളാപ്രതിനിധി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
ബായാറിലെ മഠത്തിലെ പുരോഹിതരും പ്രതികരണം ആവശ്യമില്ലാത്ത പ്രശ്നമാണെന്ന നിലപാടിലാണ്. മഠത്തില്‍ ഒരു വിവാഹമണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി പായില്‍ ഇരിക്കുന്ന ചിത്രം പിറ്റേന്ന് ദിനപത്രങ്ങളില്‍ വന്നതോടെയാണ് വിവാദം പൊട്ടിമുളച്ചത്. ശങ്കരാചാര്യ ഒരു പീഠത്തിലും മുഖ്യമന്ത്രി പായിലും ഇരിക്കുന്നതുമായുള്ള ചിത്രമാണ് പത്രങ്ങളില്‍ അച്ചടിച്ച് വന്നത്.
എന്നാല്‍ മഠംവക കല്യാണമണ്ഡപത്തിന്റെ ഉദ്ഘാടനം ശങ്കരാചാര്യ നിര്‍വഹിക്കുന്നതിനിടയിലാണ് ഈ പടം എടുത്തത്. ഈ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെങ്കിലും മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയും പങ്കെടുക്കുകയായിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്കാതിരുന്നത്. ഇരുവരും ഉദ്ഘാടനച്ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് മഠത്തില്‍ എത്തിയിരുന്നെങ്കില്‍ അര്‍ഹമായ പരിഗണന നല്കുമായിരുന്നുവെന്നും പറയുന്നു.












Click it and Unblock the Notifications