കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പന്‍വേട്ടയ്ക്ക് കേന്ദ്രസേന എത്തി

  • By Staff
Google Oneindia Malayalam News

മൈസൂര്‍: വീരപ്പന്‍ വേട്ടയില്‍ പങ്കെടുക്കാന്‍ അത്യാധുനിക സംവിധാനത്തോടെ കേന്ദ്ര റിസര്‍വ് പൊലീസ് സേന(സിആര്‍പിഎഫ്) എത്തി. അധികം വൈകാതെ അവര്‍ വീരപ്പന്‍ വേട്ട നടക്കുന്ന എംഎം ഹില്‍സിലേക്ക് തിരിക്കും.

ഒരു കമ്പനി സിആര്‍പിഎഫുകാരാണ് ഡിസംബര്‍ 13 വെള്ളിയാഴ്ച എത്തിയിരിക്കുന്നത്. ഗറില്ലായുദ്ധമുറകള്‍ക്ക് ഉപയോഗിക്കുന്ന ഇന്‍സാസ് എന്ന ആയുധവും ഇവരുടെ പക്കലുണ്ട്. എ. കെ. 47ന് സമാനമായ ഒരു തോക്കാണിത്. ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് ഇത് വികസിപ്പിച്ചത്.

കേന്ദ്രസേനയായിരിക്കും വീരപ്പന്‍ വേട്ടയില്‍ പങ്കെടുക്കുന്ന കര്‍ണ്ണാടകത്തിലെയും തമിഴ്നാട്ടിലെയും പ്രത്യേക ദൗത്യസേനകള്‍ നേതൃത്വം നല്കുക. നാഗപ്പയെ തട്ടിക്കൊണ്ടു പോയതു മുതല്‍ നിര്‍ത്തിവച്ച വീരപ്പന്‍ വേട്ട ഊര്‍ജ്ജിതമാക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. തമിഴ്നാട്-കര്‍ണ്ണാടക ദൗത്യസേനകള്‍ രണ്ടു ദിവസം മുമ്പേ വീരപ്പന്‍ വേട്ട ഊര്‍ജ്ജിതമാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X